Friday, June 20, 2025

ലുക്കൗട്ട് നോട്ടീസ്: മുന്‍ ഐ.ബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു

Must Read

ചാരക്കേസില്‍ കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ 12ാം പ്രതിയായ റിട്ട. ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം മടക്കി അയച്ചു. കൊച്ചി വിമാനത്താവളത്തിലാണ് മുന്‍ ഐബി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി തോമസിനെ തടഞ്ഞത്. എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അന്വേഷണ പുരോഗതിയോ മേല്‍നടപടികളോ അറിയിക്കുകയോ ചെയ്തിട്ടില്ല.വിമാനത്താവളത്തിലെത്തി എല്ലാ ബാക്കിയെല്ലാ നടപടികളും പൂര്‍ത്തിയാക്കിഎമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ലണ്ടനിലുള്ള മകളെ കാണാന്‍ പോകാനായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് തനിക്കും ഭാര്യക്കും ടിക്കറ്റെടുത്തത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്.കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സിബിഐ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിബിഐ ചാര്‍ജ് ഷീറ്റ് നല്‍കാതെ തന്നെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img