Thursday, June 19, 2025

ലിറ്റില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

Must Read

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ലിറ്റില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വടകര മേപ്പയില്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ പതിനാലാമത്തെയും വടകരയിലെ രണ്ടാമത്തെയും സൂപ്പര്‍മാര്‍ക്കറ്റാണിത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ സ്റ്റേഷനറി, ഹൗസ് ഹോള്‍ഡ് സാധനങ്ങള്‍, ത്രിവേണി നോട്ട് ബുക്കുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാകും.

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അധ്യക്ഷനായി. നടക്കുതാഴ സഹകരണ ബാങ്ക് പ്രസിഡന്റ് അരവിന്ദാക്ഷന്‍ ആദ്യ വില്‍പ്പന നടത്തി.

ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍മാരായ സജീവ് കുമാര്‍, ലീബ പി പി, കെ എം സജിഷ, അഫ്‌സല്‍, അജിത, സഹകരണ യൂണിയന്‍ സര്‍ക്കിള്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ പി കെ അനില്‍കുമാര്‍, അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ വൈ എം പ്രവീണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img