ന്യൂഡല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസ്. സിബിഐയാണ് കേസെടുത്തത്.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ബീഹാറിലുമായി ലാലുവുമായി ബന്ധമുള്ള പതിനഞ്ചില്‍പരം കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടക്കുകയാണ്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്നാണ് കേസ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെയാണ് ഭൂമി കുംഭകോണം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ച് ലാലു പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്. പുതിയ കേസില്‍ ലാലുവിന്റെ മകള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും കുറ്റക്കാരാണെന്നാണ് വിവരം.