Friday, June 27, 2025

ലഹരി മുക്ത വിദ്യാലയം: ദീപാവലി ദിനത്തില്‍ വീടുകളില്‍ ദീപമാല തീര്‍ക്കും

Must Read

കോഴിക്കോട് :വിദ്യാലയങ്ങള്‍ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദീപാവലി ദിനമായ ഒക്ടോബര്‍ 24 ന് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ വീടുകളില്‍ ലഹരി വിരുദ്ധ ദീപമാല തെളിയിക്കും. ലഹരിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം നേടാന്‍ മണ്ഡലത്തില്‍ ഒരു വര്‍ഷം നീളുന്ന കര്‍മപദ്ധതിയ്ക്ക് അഡ്വ. കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപം നല്‍കി.

വിദ്യാലയ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ചുമതലക്കാര്‍ക്ക് പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. എം എല്‍ എ യുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ ലഹരി വിരുദ്ധ സന്ദേശയാത്ര വിദ്യാലയങ്ങളില്‍ പര്യടനം നടത്തും. ജനപ്രതിനിധികള്‍, പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യാത്രയുടെ ഭാഗമാവും.

കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യം വെച്ച് ആവിഷ്‌കരിക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രക്ഷാകര്‍തൃ പരിശീലനവും മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.പോലീസ് – എക് സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ രൂപികരിക്കുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് ജനകീയ പിന്തുണ ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി.

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നsന്ന യോഗത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എ കെ സുരേഷ്‌കുമാര്‍, എക്‌സൈസ് ഇന്‍സ്പക്ടര്‍ ഒ ബി ഗണേഷ്, പേരാമ്പ്ര സബ് ഇന്‍സ്പക്ടര്‍ എം എ രഘുനാഥ്, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി സ്ഥാപന മേധാവികള്‍, പി ടി എ പ്രസിഡന്റുമാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ബാലുശ്ശേരി ഹയര്‍ സെക്കന്ററി പി ടി എ പ്രസിഡന്റ് കെ ഷൈബു സ്വാഗതവും പ്രിന്‍സിപ്പാള്‍ ആര്‍ ബിന്ദു നന്ദിയും പറഞ്ഞു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img