കോഴിക്കോട്: തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തി വരുന്ന ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്കില്‍ നടന്ന പരിപാടി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി. സബിഷ ഉദ്ഘാടനം ചെയ്തു.
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അദ്ധ്യാപിക ആര്. അജി ബോധവത്കരണ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം അതിഥിതൊഴിലാളികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ സന്ദേശത്തോടെ ഫ്ളാഷ്മോബ് അവതരിപ്പിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ സി. പി. ബബിത, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സുരേഷ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് വണ്‍ അജിത് കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഫസ്റ്റ് സര്‍ക്കിള്‍ എല്‍.എന്‍.അനൂജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.