കോഴിക്കോട് :തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തി വരുന്ന ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ അബു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ സി. പി ബബിത അധ്യക്ഷത വഹിച്ചു.
ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപിക ആര്‍. അജി ബോധവത്കരണ ക്ലാസ്സെടുത്തു. ക്ലാസ്സിനു ശേഷം അതിഥിതൊഴിലാളികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ സന്ദേശത്തോടെ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു. അതിഥി തൊഴിലാളികളുടെ നേതൃത്വത്തില്‍ സ്‌കിറ്റും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി. സബിഷ സ്വാഗതവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.സുരേഷ് നന്ദിയും പറഞ്ഞു.