Tuesday, June 24, 2025

ലഹരിയില്‍ നിന്നും വിമുക്തി നേടിയവരുടെ സ്നേഹസംഗമം നടന്നു

Must Read

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പ്, ജില്ലാ ഭരണകൂടം, നശാ മുക്ത് ഭാരത് അഭിയാന്‍, സുരക്ഷാ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്നേഹസംഗമം ജില്ലാ കലക്ടര്‍ ഡോ എന്‍. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ പ്രധാന പ്രശ്നമായ ലഹരിയെ പ്രതിരോധിക്കാനാകുന്നതും ലഹരിയില്‍ നിന്നും വിമുക്തി നേടുന്നതും വലിയ കാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. നാം നമ്മളെ നന്നാക്കുന്നതാണ് വിജയം. നമ്മുടെ പ്രശ്നം തിരിച്ചറിഞ്ഞു തിരുത്തുന്നതിലൂടെ സന്തോഷം കൈവരിക്കാനാകുമെന്നും അത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷ്റഫ് കാവില്‍ അധ്യക്ഷത വഹിച്ചു. ലഹരി ഉപയോഗത്തില്‍ നിന്ന് വിമുക്തി നേടി മാതൃകാപരമായ ജീവിതം നയിക്കുന്ന അംഗങ്ങള്‍ വേദിയില്‍ അനുഭവങ്ങള്‍ പങ്കിട്ടു. സുരക്ഷാ ഐ.ആര്‍.സി.എ യിലെ സൈക്ക്യാട്രിസ്റ്റ് ഡോ. സത്യനാഥന്‍, തപോവനം അംഗം ഹരിദാസന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസ അറിയിച്ചു.

ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സുരക്ഷ ഐ.ആര്‍.സി.എ പ്രൊജക്ട് ഡയറക്ടര്‍ ടി. അബ്ദുല്‍ നാസര്‍ സ്വാഗതവും സുരക്ഷാ ലഹരി വിമോചന കേന്ദ്രത്തിലെ കൗണ്‍സിലര്‍ രശ്മി നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img