Wednesday, June 18, 2025

ലഹരിമുക്ത നാട്; കക്കാടില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

Must Read

മുക്കം: ലഹരിയുടെ കെടുതിയില്‍നിന്ന് നാടിനെയും സമൂഹത്തെയും രക്ഷിക്കാന്‍ ജനകീയ പ്രതിരോധവുമായി കക്കാടിലെ ലഹരിവിരുദ്ധ ജാഗ്രതാ സമിതി. കക്കാട് ഗവ. എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ സ്ത്രീകളും യുവാക്കളുമടക്കം നൂറുകണക്കിനാളുകള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മനുഷ്യനെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുന്ന ലഹരിവസ്തുക്കളോട് നോ പറയാന്‍ ജനകീയ പ്രതിരോധ സംഗമം ആഹ്വാനം ചെയ്തു.

കേരള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി എസ്.ഐ സലീം മുട്ടാത്ത് ആമുഖ ഭാഷണം നടത്തി. വാര്‍ഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തില്‍ ആമിന അധ്യക്ഷത വഹിച്ചു.

മുന്‍ വാര്‍ഡ് മെമ്പര്‍ ജി അബ്ദുല്‍അക്ബര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഗ്രതാ സമിതി ചെയര്‍മാന്‍ റഫീഖ് വടക്കയില്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം നസീബ് പാറക്കല്‍ നന്ദിയും പറഞ്ഞു.
ലഹരിക്കെതിരെ കുട്ടികളിലും വിദ്യാര്‍ത്ഥി-യുവജനങ്ങളിലും കുടുംബങ്ങളിലും വൈവിധ്യമാര്‍ന്ന ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഗമം തീരുമാനിച്ചു. സംശയനിവാരണത്തിനും അവസരമുണ്ടായി.
ലഹരി മാഫിയയ്‌ക്കെതിരെ പൊലീസ്, എക്‌സൈസ് അധികൃതര്‍ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമ്പോഴും, പ്രതികള്‍ക്ക് സഹായകരമാവുന്ന നിയമത്തിലെ പഴുതുകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിയമപരിഷ്‌കരണത്തിന് തയ്യാറാകണമെന്ന് സംഗമത്തില്‍ ആവശ്യമുയര്‍ന്നു.
ലഹരിക്കെതിരെ സ്ഥായിയായ പ്രതിരോധ ബോധവത്കരണ സംവിധാനങ്ങളുണ്ടാവണം. നാടിന്റെയും കുടുംബങ്ങളുടെയും വിനാശത്തിന് വഴിവെക്കുന്ന ലഹരിയുടെ വഴികളില്‍നിന്ന് വ്യക്തികളെ മോചിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി, സമൂഹമനസ്സാക്ഷിയുടെ യോജിച്ച ഇടപെടലുണ്ടാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ വിവിധ കര്‍മപദ്ധതികളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജാഗ്രത സമിതി രക്ഷാധികാരി സലീം മുട്ടാത്ത്, ചെയര്‍മാന്‍ റഫീഖ് വടക്കയില്‍, വൈസ് ചെയര്‍മാന്‍ കെ.സി റിയാസ്, കണ്‍വീനര്‍ നൗഷാദ് പാറക്കല്‍, ജോ.കണ്‍വീനര്‍മാരായ അസീസ് തോട്ടത്തില്‍, ഷൗക്കത്ത് ഗോശാലക്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷുക്കൂര്‍ മുട്ടാത്ത്, കെ.സി മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കെ.സി, നസീബലി പി, ലുഖ്മാന്‍ കോടിച്ചലത്ത്, റിയാസ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫിനാന്‍സ് കണ്‍വീനര്‍ നൂറുദ്ദീന്‍ സനം വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img