Thursday, June 19, 2025

ലഹരിമാഫിയ തട്ടിക്കൊണ്ടുപോയ യുവാവിനെ
പൊലീസ് മോചിപ്പിച്ചു

Must Read

കോഴിക്കോട്: ലഹരി വില്‍പന സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് മോചിപ്പിച്ചു. കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിനെയാണ് മോചിപ്പിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങിയ വകയിലുള്ള പണം കിട്ടുന്നതിനുവേണ്ടിയാണ് അരവിന്ദ് ഷാജിനെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് അനസ്, നിസാമുദ്ദീന്‍, നസീര്‍, ദില്‍ഷാദ് എന്നിവരെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് ഷാജിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ വീട്ടുകാരുടെ പരാതിയെതുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാവിലെയാണ് നാലംഗ സംഘം അരവിന്ദ് ഷാജിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. മണിക്കൂറുകളോളം വിവരമൊന്നും കിട്ടിയില്ല. വൈകുന്നേരം ആറരയോടെ സംഘം വീട്ടുകാരെ വിളിച്ചു അരവിന്ദ് ഷാജ് നല്‍കാനുള്ള പണം ആവശ്യപ്പെടുകയായിരുന്നു. സംഘം വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളയില്‍ വെച്ച് പിടിയിലാവുന്നത്. അഞ്ചംഗ സംഘത്തില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അരവിന്ദ് ഷാജിനെ സംഘം മര്‍ദിച്ചതായി പറയുന്നു. ഇയാള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img