കോഴിക്കോട്: ലഹരിക്ക് അടിമയായ മകന് അക്രമാസക്തനാവുകയും അച്ഛനെയും അമ്മയെയും കുത്തി പരിക്കേല്പിക്കുകയും ചെയ്തു. എരഞ്ഞിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ഷാജി, ഭാര്യ ബിജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ മകന് ഷൈന്‍ ആണ് അക്രമം നടത്തിയത്. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഷൈനിനെ കീഴടക്കാന്‍ പൊലീസിന് രണ്ടുതവണ ആകാശത്തേക്ക് വെടിവെക്കേണ്ടിവന്നു. ഏറെ മല്‍പിടിത്തത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
വാടകവീട്ടില്‍ ഇത്തരത്തില്‍ അക്രമം നടക്കുന്നതായി സമീപവാസികള്‍ നടക്കാവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ഷാജിയെയും ബിജിയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാജിയുടെ പരിക്ക് ഗുരുതരമാണ്.മല്പിടിത്തത്തില് ഷൈനിനും ചെറിയ പരിക്കുണ്ട്. ഇയാളെയും മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് വിധേയനാക്കി. ചോദ്യം ചെയ്യുന്നതിനായി പിന്നീട് നടക്കാവ് സ്റ്റേഷനില്‍ എത്തിച്ചു. ഷൈന്‍ മിക്ക ദിവസങ്ങളിലും വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. നടക്കാവ് പൊലീസ് അന്വേഷണം തുടരുകയാണ്.