Thursday, June 19, 2025

ലഹരിക്കെതിരെ മാനവശൃംഖല

Must Read

കുന്ദമംഗലം : ലഹരി ഉപയോഗത്തിനെതിരെ മനുഷ്യസമൂഹം ഒറ്റക്കെട്ടാണെന്ന് വിളംബരം ചെയ്ത് കുന്ദമംഗലത്ത് മനുഷ്യചങ്ങല നടന്നു. ദേശീയ പാതയില്‍ കാരന്തൂര്‍ മുതല്‍ പടനിലം വരെ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ചങ്ങലയില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ , മാധ്യമ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചങ്ങലയില്‍ അണിനിരന്നവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മനുഷ്യചങ്ങല അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ആശംസ നേര്‍ന്നു. സ്വാഗത്വസംഘം കണ്‍വീനര്‍ പി. കോയ മാസ്റ്റര്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img