Wednesday, June 18, 2025

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി
മൗലാനാ അബുല്‍ കലാം ഫൗണ്ടേഷന്‍

Must Read

മൗലാനാ അബുല്‍ കലാം ഫൗണ്ടേഷന്‍ പ്രസിഡന്റ്
സയ്യിദ് ഹാശിം അല്‍ ഹദ്ദാദ് തങ്ങള്‍

കോഴിക്കോട്: സമൂഹത്തിന്റ സുഖകരമായ പ്രയാണത്തിനു തടസ്സമാകുന്ന ലഹരി എന്ന വിപത്തിനെതിരെ പോരാടാന്‍ മൗലാനാ അബുല്‍ കലാം ആസാദ് റിസര്‍ച്ച് ഫൗണ്ടേഷന്‍ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം ചെയ്തു. അഭിപ്രായപ്പെട്ടു. ഇതിനായി ഫൗണ്ടേഷന്‍ രൂപരേഖ തയാറാക്കി.

സ്വാമി ആചാര്യ സച്ചിദാനന്ദ ഭാരതി, സ്വാമി ബോധേന്ദ്ര തീര്‍ത്ഥ . ബിഷപ്പുമാര്‍ ജോഷ്വ ഇഗ്നത്തിസ്, സുവര്‍ണ്ണ കുമാര്‍ , ഫാദര്‍ ഡോ ജോര്‍ജ്ജ് സാമുവല്‍ , ഇയ്യച്ചേരി കുഞ്ഞികൃഷണന്‍, എഴുത്തുകാരന്‍ യു.കെ കുമാരന്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍നേതൃത്യം നല്‍കും .സംസ്ഥാന പ്രസിഡണ്ടായി സയ്യിദ് ഹാശിം അല്‍ ഹദ്ദാദ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഡോ. ഖാസി മുല്‍ ഖാസിമിനെയും തെരഞ്ഞെടുത്തു.

ഡോ: ഖാസി മുല്‍ ഖാസിമി
ജനറല്‍ സെക്രട്ടറി

വൈസ് പ്രസിഡണ്ടുമാരായി അഡ്വ നിയാസ്, അലിയാര്‍ ഖാസിമി ,പി എ ജബ്ബാര്‍ ഹാജി എന്നിവരെയും സെക്രട്ടറിമാരായി അഡ്വ: മുഹമ്മദ് ദാനിഷ് , ഡോ അബദുറഹ്‌മാന്‍ ആദര്‍ശ്ശേരി ,അഡ്വ. എന്‍ കെ മജീദ് , പ്രഫസര്‍ ഓമാനൂര്‍ മുഹമ്മദ് എന്നിവരെയും ട്രഷററായി ടി.പി ചെറുപ്പയെയും തെരഞ്ഞടുത്തു. ഉന്നതാധികാര സമിതി അംഗങ്ങളെയും ജില്ലാ കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img