Friday, June 20, 2025

ലഹരിക്കെതിരെ പോരാടാന്‍ സന്ദേശവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്

Must Read

കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരായ സന്ദേശവുമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബോധവല്‍ക്കരണ ക്ലാസും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്രിസ്ത്യന്‍ കോളേജിലെ വാല്യു എജുക്കേഷന്‍ ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

‘ജീവിതത്തിലെ ആരോഗ്യപരമായ പുതുലഹരികള്‍ കണ്ടെത്തൂ, നല്ല നാളേക്കായി ഇന്ന് തന്നെ മാറാം’ എന്ന മുദ്രാവാക്യവുമായി നടത്തിയ പരിപാടിയില്‍ റിട്ട. എക്സൈസ് ഉദ്യോഗസ്ഥന്‍ എ.സി കരുണാകരന്‍ ക്ലാസെടുത്തു. ലഹരി വസ്തുക്കളുണ്ടാക്കുന്ന ചതിക്കുഴികളെക്കുറിച്ചും അവയുണ്ടാക്കുന്ന ശാരീരിക- മാനസിക-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. മയക്കുമരുന്നിന്റെ ഉത്ഭവത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അവരുടെ അറിവുകളും ധാരണകളും പങ്കുവെച്ചു.

വെള്ളിമാട്കുന്ന് സര്‍ക്കാര്‍ ലോ കോളേജിലെ ക്ലിജോ സൗജന്യ നിയമസഹായ വേദി അവതരിപ്പിച്ച ഫ്‌ലാഷ് മോബിന് പുറമെ ലഹരി കുടുംബങ്ങളിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള നാടകവും പരിപാടിയുടെ ഭാഗമായി നടന്നു.
ലഹരിക്കെതിരായ ജാഗ്രത, കരുതല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ പ്രചരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

ലഹരി അവബോധ മൊബൈല്‍ എക്സിബിഷന്‍ വാഹനവും ഇതിന്റെ ഭാഗമായി കോളേജില്‍ എത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്ന വിവരണങ്ങളും ലഹരി അവബോധ വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തില്‍ ഒരുക്കിയ എക്സിബിഷന്‍ കണ്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ അവരവരുടെ ആരോഗ്യപരമായ ലഹരികളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ലഹരി വിരുദ്ധ സമൂഹത്തിനായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സച്ചിന്‍ ജെയിംസ്, അധ്യാപകരായ ഡോ. വിജിന്‍ ദാസ്, ക്രിസ്റ്റി പേരയില്‍ മറ്റ് അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img