Wednesday, June 18, 2025

ലഹരിക്കെതിരായ പോരാട്ടം യുവതയുടെ ഉത്തരവാദിത്തം

Must Read

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

തിരൂര്‍: രാഷ്ട്രത്തിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെ തടയേണ്ടത് നന്മ ആഗ്രഹിക്കുന്ന മനുഷ്യസ്‌നേഹികളുടെ കടമയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് വ്യക്തിയെ മാത്രമല്ല ഇല്ലാതാക്കുന്നത്. നിത്യേനയെന്നോണം കുടുംബത്തെയും സമൂഹത്തേയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ വ്യാപനം പട്ടണങ്ങളില്‍ നിന്ന് മാറി ഗ്രാമ തലങ്ങളിലേക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. സ്‌കൂളുകളിലും കലാലയങ്ങളിലും ക്യാമ്പസുകളിലും ഇതിന്റെ മാഫിയകള്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പല വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ഈ മാരക വിഷത്തിന് അടിമപ്പെട്ട് കഴിഞ്ഞു. അവരെ അതില്‍നിന്ന് മോചിപ്പിക്കേണ്ടത് പൗരബോധമുള്ള യുവതയുടെ ഉത്തരവാദിത്വമാണ്. അതിനായി സമാന ചിന്താഗതിക്കാരായ വ്യക്തികളും ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ട് വരണം. തങ്ങള്‍ ആവശ്യപ്പെട്ടു.

അഹിംസയുടെ പ്രവാചകനായി അറിയപ്പെടുന്ന ഗാന്ധിജിയുടെ ജന്മദിനത്തില്‍
തലക്കാട് പഞ്ചായത്തിലെ തെക്കന്‍ കുറ്റൂരില്‍ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ-ലഹരിവിരുദ്ധ പ്രതിജ്ഞാ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ നിയോജക മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് എ.പി സാബു അധ്യക്ഷത വഹിച്ചു. വൈരംകോട്എ.എം.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ സഫ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ഭാരവാഹികളായ സലാം അതവനാട്, ശരീഫ് വടക്കയില്‍, യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ റിയാസ്, ഇ സാദിഖലി, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ശരീഫാബി, ലത്തീഫ് കൊളക്കാടന്‍, മന്‍സൂര്‍ പുല്ലൂര്‍, പി.മോഹന കൃഷ്ണന്‍, ഹംസ കുറ്റൂര്‍,
കെ.എ റഹ്‌മാന്‍, ഫൈസല്‍ പുല്ലൂര്‍ പ്രസംഗിച്ചു.

റിയാസ് പാറക്കല്ല്, ലത്തീഫ് പള്ളത്ത്, അന്‍വര്‍ പാറയില്‍
ആഷിഖ് മരക്കാര്‍, കുഞ്ഞിമൊയ്തീന്‍, മനാസിര്‍, മെഹ്റൂഫ് മാസ്റ്റര്‍, എഞ്ചിനീയര്‍ ബാവ ഹാജി, അസ്മ, മൊയ്തീന്‍, അബൂബക്കര്‍ ബി.പി
അങ്ങാടി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img