Thursday, June 19, 2025

ലബ്ബൈക് കഫേ- റെസ്റ്റോറന്റ് അൽഖിസൈസിൽ പ്രവർത്തനമാരംഭിച്ചു

Must Read

ദുബൈ: വൈവിധ്യ രുചി വിഭവങ്ങളുമായി ലബ്ബൈക്  കഫേ ആൻഡ് റെസ്റ്റോറന്റിന്റെ നാലാമത് ഔട്ട് ലെറ്റ് അൽ ഖിസൈസിൽ പ്രവർത്തനമാരംഭിച്ചു. ബിസിനസ് മേഖലയിലെ ശ്രദ്ധേയ ഗ്രുപ്പായ ബ്രോനെറ്റിന്റെ സംരംഭമാണ് ലബ്ബൈക്. സ്ഥാപനത്തിന്റെ ഉദ്ഘാടനം മാസ്റ്റർ ആദിൽ ഹംദ് നിർവഹിച്ചു. മാനേജിങ് ഡയറക്ടർമാരായ കെ. പി ഹാരിസ് (ബ്രോനെറ്റ് ഗ്രൂപ്പ്‌), കെ. പി സഹീർ (ബ്രോനെറ്റ് ഗ്രൂപ്പ്‌), അബ്ദുൽ വാഫി, ഷാലിക്ഹാരിസ്, ജാസിം അദ് നാൻ, മലബാർ ഗോൾഡ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ ഫൈസൽ, സൽമാൻ ഫാരിസ് ബിബ്രൈറ്റ്, കബീർ ടെലികോം, റഫീഖ് സിയാന, ചാക്കോഊളക്കാടൻ, കലാം, ഫാരിസ് ഇസിഎച്, ജനറൽ മാനേജർ അഫ്സൽ തുടങ്ങിയവർ സംബന്ധിച്ചു
  അറബിക്,കോൺടിനെന്റൽ, ചൈനീസ്, നോർത്ത് ആൻഡ്,സൗത്ത് ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളുടെ പ്രധാന കേന്ദ്രമാണ് ലബ്ബൈക് എന്ന്  മാനേജിങ് ഡയറക്ടർമാരായ കെ. പി ഹാരിസും കെ. പി സഹീറും അറിയിച്ചു. ജിദ്ദാഫ്, ദേരാ നൈഫ്, ശൈഖ് സായിദ് റോഡ്  തുടങ്ങിയ സ്ഥലങ്ങളിലാണ്  മറ്റു ശാഖകൾ. ലബ്ബൈകിന്റെ അഞ്ചാമത് ഔട്ട് ലെറ്റ് വൈകാതെ തന്നെ അൽഖുസിൽ തുറക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img