കോഴിക്കോട് : റോട്ടറി ഡിസ്ട്രിക്ട് 3204 ക്ലബ്ബ് 2021-22 വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . പബ്ലിക്ക് ഇമേജ് അവാര്‍ഡ് ജീവന്‍ ടി വി റീജിനല്‍ ഹെഡും ചീഫ് റിപ്പോര്‍ട്ടറുമായ അജീഷ് അത്തോളി അര്‍ഹനായി. റോട്ടറിയുടെ നിരവധി ജീവകാരുണ്യ – സേവന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിച്ചതിനാണ് പുരസ്‌ക്കാരം. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന റോട്ടറി ഡിസ്ട്രിക്ട് അവാര്‍ഡ് ദാന ചടങ്ങില്‍ റോട്ടറി 3204 ഗവര്‍ണ്ണര്‍ – ഡോ . രാജേഷ് സുഭാഷില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച ക്ലബ് – റോട്ടറി ക്ലബ്ബ് പയ്യന്നൂര്‍, മികച്ച പ്രസിഡന്റ് – സന്നാഫ് പാലക്കണ്ടി ( കാലിക്കറ്റ് സൈബര്‍ സിറ്റി) മികച്ച അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ – വി പി അശോകന്‍ , മികച്ച സെക്രട്ടറി – ഡോ. വി പി ജയശേഖരന്‍ എന്നിവരും മുന്‍ ഗവര്‍ണ്ണര്‍ ഡോ .രാജേഷ് സുഭാഷില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. റോട്ടറി ഡിസ്ട്രിക്ട് – 3204 ഗവര്‍ണ്ണര്‍ – പ്രമോദ് നയനാര്‍ മുഖ്യതിഥിയായി. ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ഇലക്ട്റ്റ് – ഡോ. സേതു ശിവ ശങ്കര്‍, ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ നോമിനി – ഡോ. സന്തോഷ് ശ്രീധര്‍ , പ്രോഗ്രാം ചെയര്‍മാന്‍ ആര്‍ പി സാലി എന്നിവര്‍ സംസാരിച്ചു