Thursday, June 19, 2025

റോട്ടറി ഡിസ്ട്രിക്ട് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് : ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മുക്കം റോട്ടറി ക്ലബ് നേടി

Must Read

കോഴിക്കോട് : റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ല്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്കായി നടത്തിയ ഗ്രാന്റ് സ്മാഷ് ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റല്‍ കൂടുതല്‍ പോയിന്റ് നേടി മുക്കം റോട്ടറി ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. മികച്ച കളിക്കാരന്‍ മുഹമ്മദ് സാലി ( റോട്ടറി ക്ലബ്ബ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി )

മലാപറമ്പ് കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഗ്രാന്റ് സ്മാഷ് 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് ഐജി വിക്രം, ജില്ലാ ജഡ്ജി ജസ്റ്റിസ് ടി.പി. അനില്‍ എന്നിവര്‍ കളിക്കളത്തില്‍ ഏറ്റുമുട്ടി. റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് സനന്ദ് രത്‌നം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ് സുരേഷ് മുഖ്യാതിഥിയായി .

റോട്ടറി ഡ്‌സ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നായനാര്‍, ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ടി ജെ പ്രത്യുഷ് , പ്രോഗ്രാം ചെയര്‍മാന്‍ – പ്രതീഷ് മേനോന്‍ ,പി സി കെ രാജന്‍, പ്രമോദ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.അഞ്ച് ജില്ലകളില്‍ നിന്നായി 80 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img