Wednesday, June 18, 2025

റേഷന്‍ മണ്ണെണ്ണ വിതരണം സ്തംഭനത്തില്‍

Must Read

കോഴിക്കോട്: വില കൂടിയതോടെ റേഷന്‍ മണ്ണെണ്ണയുടെ വിതരണം നിലച്ചു. വൈദ്യുതീകരിച്ച വീടുകള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ അര ലിറ്റര്‍ എന്ന തോതിലാണ് കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കുന്നത്. ജില്ലയില്‍ വൈദ്യുതീകരിക്കാത്ത 350ലേറെ വീടുകളുണ്ട്. ഇവര്‍ക്ക് ആറു ലിറ്റര്‍ ണ്ണെണ്ണ ലഭിക്കും. എന്നാല്‍ രണ്ടുമാസമായി ആര്‍ക്കും മണ്ണെണ്ണ കിട്ടുന്നില്ല. ലിറ്ററിന് 84 രൂപയാണ് വില. ലിറ്ററിന് നേരത്തെ 18 രൂപയായിരുന്നു. ഇത് പലഘട്ടങ്ങളിലായി വര്‍ധിച്ച് 84ല്‍ എത്തിയിരിക്കുകയാണ്. സാമ്പത്തിക ബാധ്യത കാരണം റേഷന്‍വ്യാപാരികള്‍ മണ്ണെണ്ണ വിതരണത്തിന് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ്. ലിറ്ററിന് 2 രൂപ 20 പൈസയാണ് കമ്മീഷന്‍. ഇപ്പോള്‍ വില കൂടിയിട്ടും കമ്മീഷന്‍ വര്‍ധിച്ചിട്ടില്ല. ഇതുകാരണം വിതരണം നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. മൊത്ത വ്യാപാരികള്‍ നേരത്തെ അഞ്ചുലക്ഷം രൂപ നല്‍കിയാണ് മണ്ണെണ്ണ വാങ്ങിയിരുന്നത്. ഇപ്പോള്‍ ഒമ്പത് ലക്ഷം രൂപ നല്‍കണമെന്നാണ് അവസ്ഥ. മൊത്ത വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ റേഷന്‍ വ്യാപാരികളുടെ കാര്യത്തില്‍ ഒന്നുമായിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്കും പ്രസ്, ഫയര്‍ സ്റ്റേഷന്‍ എന്നിവക്കും പെര്‍മിറ്റ് പ്രകാരം മണ്ണെണ്ണ നല്‍കാറുണ്ട്. വില കൂടിയതോടെ എല്ലാം പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img