തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്പറേഷന് കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളും ഇനി കെ-സ്റ്റോര്‍ എന്ന പേരില്‍ അറിയപ്പെടും. കെ – സ്റ്റോറുകള്‍ വഴി റേഷന്‍ വിതരണവും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കാനും സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് വരുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
റേഷന്‍ കടകളുടെ മുഖം മാറ്റുകയാണ് ലക്ഷ്യം. അതേസമയം, കെ-ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ബിപിഎല്‍ വിഭാഗത്തിന് ആദ്യം കെ-ഫോണ്‍ നല്‍കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.