Thursday, June 19, 2025

‘റീവീവ് കോഴിക്കോടിനെ’ രാജ്യത്തെ വാസ്തു ശില്‍പ്പികള്‍ നെഞ്ചേറ്റി

Must Read

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27,28,29 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന യംഗ് ആര്‍ക്കിടെക്റ്റസ്് ഫെസ്റ്റിവെലിന്റെയും ‘ക്രോസ് റോഡ്സി’ന്റെയും ഭാഗമായി നടക്കുന്ന ‘റീവീവ് കോഴിക്കോട്’ ഡിസൈന്‍ മത്സരത്തിന് ആവേശകരമായ വരവേല്‍പ്പാണ് രാജ്യത്തെ വാസ്തു ശില്‍പ്പികള്‍ നല്‍കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാസ്തു ശില്‍പ്പികള്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ കോഴിക്കോട്ടെത്തി കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും മാനാഞ്ചിറയും പരിസരങ്ങളും വീക്ഷിച്ചത്്് ‘റീവീവ് കോഴിക്കോടിനെ’ രാജ്യത്തെ വാസ്തു ശില്‍പ്പികള്‍ എത്രത്തോളം ഗൗരവമായി കാണുന്നു എന്നുള്ളതിന് തെളിവാണെന്ന് ഐഐഎ കാലിക്കറ്റ് സെന്റര്‍ ചെയര്‍പേഴ്സണ്‍ വിവേക്.പി.പി. പറഞ്ഞു.

പ്രവര്‍ത്തനം നിലച്ച് ജീര്‍ണതയെ നേരിടുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും സമീപത്തെ മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീര്‍ റോഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുള്ള ആര്‍ക്കിടെക്ച്വര്‍ ഡിസൈനാണ് റീവീവ് കോഴിക്കോട് വിഭാവനം ചെയ്യുന്നത്. ലോക പ്രശസ്ത ആര്‍ക്കിടെക്റ്റുകളായ പീറ്റര്‍ റിച്ച്, സൗമിത്രോ ഘോഷ്, കെ.ടി.രവീന്ദ്രന്‍, ആര്‍ക്കിടെക്ചര്‍, അര്‍ബന്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍ എന്നീ മേഖലകളിലെ മറ്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img