Saturday, June 28, 2025

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്

Must Read

ന്യൂഡല്‍ഹി: റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേടറ്റിന്റെ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളിലാണ് ഇ.ഡി റെയ്ഡ്. ഫൗണ്ടേഷന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെയാണ് ഇ.ഡി പരിശോധന.
പോപ്പുലര്‍ ഫ്രണ്ടിന് കീഴിലുള്ള സന്നദ്ധ സംഘടനയാണ് റിഹാബ് ഫൗണ്ടേഷന്‍. ഇന്നലെ ഫൗണ്ടേഷന്റെ 10 ഉം പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. അക്കൗണ്ടുകളില്‍ 59 ലക്ഷം രൂപയുണ്ടായിരുന്നുവെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ 9 സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടെ ഇ.ഡി ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img