Thursday, June 19, 2025

റിയാദ് കെഎംസിസി വെൽഫെയർ കമ്മിറ്റി ആത്മ വിശ്വാസത്തോടെ മുന്പോട്ട്

Must Read

റിയാദ്: റിയാദ് കെ എം സി സി ഫെസ്റ്റിവിസ്റ്റ 2021 ന്റെ ഭാഗമായി വെൽഫെയർ മീറ്റ് സംഘടിപ്പിച്ചു. മൂന്ന് സെഷനുകളിലായി നടന്ന പ്രോഗ്രാം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  സി. പി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. വെൽഫയർ വിങ് കോവിഡ് കാലത്തും, അല്ലാതെയും നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. നൂറുകണക്കിന് മരണാനന്തര ചടങ്ങുകൾ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഈ വർഷം മാത്രം നടന്നിട്ടുണ്ട്. നിയമ സഹായങ്ങൾ, ജയിൽ കേസുകൾ, ആശുപത്രി, സ്ട്രക്ചർ, വീൽ ചെയർ എന്നിവ ഉപയോഗിച്ച് രോഗികളെ നാട്ടിലെത്തിക്കൽ, കൗൺസലിംഗ് , മരുഭൂമിയിൽ ഒറ്റപ്പെട്ട സഹോദരങ്ങളെ നിയമ സഹായങ്ങൾ നൽകി നാട്ടിലേക്ക് എത്തിക്കൽ എന്നിങ്ങനെ നീണ്ടുപോകുന്നു വെൽഫെയർ വിങ്ങിന്റെ പ്രവർത്തനങ്ങൾ. വളന്റിയർമാർക്ക് സലിം ചാലിയത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസും പ്രവർത്തികളും നൽകി. മൺമറഞ്ഞ നേതാക്കളുടെ നാമകരണത്തിൽ വളണ്ടിയർമാരെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വെൽഫെയർ വിങ്ങ് വൈസ് ചെയർമാൻ അശ്റഫ് വെള്ളാപാടം അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുൽ മജീദ് പരപ്പനങ്ങാടി സ്വാഗതവും വൈസ് ചെയർമാൻ ഉമ്മർ അമാനത്ത് നന്ദിയും പറഞ്ഞു.    ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മജീദ് പയ്യന്നൂർ, ജാഫർ സാദിഖ്, മുഹമ്മദ്‌ വേങ്ങര, സിദ്ധീഖ് കോങ്ങാട്, പി .സി അലി വയനാട്, പി. സി മജീദ്, നജീബ് നെല്ലംകണ്ടി, അഷ്‌റഫ് കല്പകഞ്ചേരി, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ഇക്ബാൽ തിരൂർ, സംസാരിച്ചു.  രണ്ടാം സെഷനിൽ പ്രവാസികളും ആരോഗ്യവും എന്ന വിഷയത്തിൽ ഇന്ത്യൻ എമ്പസി സ്കൂൾ അദ്ധ്യാപിക മൈമൂന ടീച്ചർ മോഡറേറ്ററായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അറബ് ന്യൂസ് റിപ്പോർട്ടർ റാഷിദ് ഹസ്സൻ, അർഷദ്, ഡോ: അബ്ദുൽ അസീസ് , ശിഹാബ് കൊട്ടുകാട്,ഡോ: ജയചന്ദ്രൻ , അമ്പിളി റോസ്, മുഹമ്മദ് കോയ വാഫി, സന്തോഷ്, സിദ്ദീഖ് തുവ്വൂർ, ഷഫീഖ് കൂടാളി എന്നിവർ പാനലിസ്റ്റുകളായി നടന്ന പരിപാടിയിൽ ഇർഷാദ് കായക്കൂൽ സ്വാഗതം പറഞ്ഞു. സമാപന സെഷൻ കെ എ സ സി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ സമിതി ചെയർമാൻ അശ്റഫ് തങ്ങൾ ചെട്ടിപ്പടി ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പിൽ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി വെൽഫയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷിഹാബ് പുത്തേഴത്ത് നന്ദി പറഞ്ഞു.കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. പി മുസ്തഫ, ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ, ട്രഷറർ യു. പി മുസ്തഫ, ഓർഗനൈസിങ്ങ് സെക്രട്ടറി ജലീൽ തിരൂർ, ഒ ഐ സി സി പ്രസിഡന്റ് കുഞ്ഞി കുമ്പള, നാസർ കാരന്തൂർ, ബാവ, ഷാജഹാൻ താനൂർ, മഹ്മൂദ് കയ്യാർ, മൂസപട്ട, റഫീഖ് ഹസൻ വെട്ടത്തൂർ, ഷറഫു പുളിക്കൽ, റഹ്മത്ത് അഷ്‌റഫ് , പ്രഭാകരൻ കേളി സംസാരിച്ചു.   മുനീർ കുനിയിലിൻറെ  നേതൃത്വത്തിൽ ഇശൽ സന്ധ്യയോടെ പരിപാടി അവസാനിച്ചു.  മുജീബ് ഉപ്പട, ഷാഹിദ് മാഷ്, നൗഷാദ് ചാക്കീരി, അബ്ദുൽ റഹ്മാൻ ഫാറൂഖ്, സഫീർ തിരൂർ, സുഹൈൽ കൊടുവള്ളി, സൈഫു കണ്ണൂർ,ദഖ്വാൻ, അബ്ദുൽ സമദ്, അലി അക്ബർ,  കുഞ്ഞിപ്പ തവനൂർ, അൻഷദ്, അബ്ദുൽ ഖാദർ, യൂനുസ് ഇരുമ്പുഴി, യൂസുഫ് പെരിന്തൽമണ്ണ, ശിഹാബ് വെട്ടത്തൂർ, നിയാസ് മൂർക്കനാട്, ബഷീർ കട്ടുപ്പാറ, കെടി അബൂബക്കർ, സിറാജ് വള്ളിക്കുന്ന്,  കുഞ്ഞോയി കോടമ്പുഴ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img