Wednesday, June 18, 2025

റിയാദ് കെഎംസിസി ‘ഫെസ്റ്റി വിസ്റ്റാ 2021’ നവംബർ 18 മുതൽ; ചരിത്രസ്മരണിക പ്രസിദ്ധീകരിക്കുന്നു

Must Read

റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആവിഷ്ക്കരിച്ച ‘ഫെസ്റ്റി വിസ്റ്റാ 2021’ നവംബർ 18 മുതൽ ജനുവരി 7 വരെ റിയാദിൽ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിയാദിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് കർമ്മം കൊണ്ട് അടയാളപ്പെടുത്തിയ റിയാദ് കെഎംസിസി വിവിധ  പരിപാടികളായാണ് രണ്ട് മാസം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നത്. കലാ, കായിക മത്‌സരങ്ങളും വിവിധ മേഖലകളിൽ മീറ്റുകളും സംഘടിപ്പിക്കും.  ബിസിനസ്‌ മീറ്റ്, ലീഡേഴ്‌സ് മീറ്റ്, സൈബർ മീറ്റ്, വെൽഫയർ മീറ്റ് എന്നിവയും ഫുട്ബാൾ ടൂർണമെന്റ്, ഷൂട്ട്ഔട്ട്, കമ്പ വലി മത്സരങ്ങൾ, ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ്, സമാപന സമ്മേളനം എന്നിങ്ങനെ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് അരങ്ങേറും.

പ്രതിസന്ധി ഘട്ടങ്ങളിൽ റിയാദിലെ ഇന്ത്യൻ സമൂഹത്തിന് താങ്ങായി മാറാറുള്ള കെഎംസിസി പ്രവർത്തകർക്ക് കൂടുതൽ നേതൃപാഠവം നൽകുന്നതിന് നവംബർ 18 ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കും. ഇതിൽ റിയാദിൽ ലഭ്യമായ പ്രൊഫഷണലുകളുടെ ക്ലാസുകൾ ഉണ്ടായിരിക്കും. സൗദി അറബ്യ, അയൽ രാജ്യമായ ബഹ്റൈൻ എന്നിവിടങ്ങളിലെ മികച്ച കളിക്കാർ പങ്കെടുക്കുന്ന ഇ. അഹമ്മദ് മെമോറിയാൽ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 25, 26,27 തീയതികളിൽ റിയാദിലെ എക്സിറ്റ് 18 ലെ ഗ്രീൻ ക്ലബ്ബിൽ നടക്കും.  കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപം കൊണ്ട, 10 കോർട്ടുകളുള്ള സൗദി അറേബ്യയിലെ തന്നെ ഏറ്റവും വലിയ ബാഡ്മിന്റൺ ക്ലബ് അങ്കണത്തിലാണ് മത്‌സരം നടക്കുന്നത്. സിൻമാർ, ഐബിസി ക്ലബുകളുടെ സഹകരണത്തോടെയാണ് ടൂർന്മെന്റ് . ജൂനിയർ വിഭാഗം മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ടാവും.
വിജയികൾക്ക് ട്രോഫിയും 20,500 റിയാൽ പ്രൈസ് മണിയും സമ്മാനമായി നൽകും. 

ഡിസംബർ 2 ന് വെൽഫയർ മീറ്റ് മയ്യത്ത് പരിപാലനം, നിയമ സഹായം തുടങ്ങി വിവിധ സേവനങ്ങൾ നടത്തി വരുന്ന റിയാദ് കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ കോവിഡ് കാലത്തു നടത്തിയ പ്രവർത്തനങ്ങൾ വലിയ മാതൃകയായിരുന്നു. സ്വയം സേവന സന്നദ്ധരായ കൂടുതൽ പ്രവർത്തകർക്ക് ഈ പരിപാടിയിലൂടെ കൂടുതൽ പരിശീലനം നൽകും. സൈബർ ഇടങ്ങളിൽ ശക്തമായ ഇപെടലുകൾ നടത്തുന്നതിനും മാറി വരുന്ന ടെക്‌നോളജി സംബന്ധമായ അവബോധമുണ്ടാക്കുന്നതിനും ഡിസംബർ  3 ന് സൈബർ മീറ്റ് സംഘടിപ്പിക്കും.  ഡിസംബർ 23,24 തീയതികളിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ അടിസ്ഥാനത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. സൗദിയിലെ പ്രൊഫഷണൽ കളിക്കാർ കളത്തിലിറങ്ങും. വിന്നേഴ്സിനു പ്രൈസ് മണി യും ട്രോഫിയും സമ്മാനിക്കും.

സമാപന സമ്മേളനം ജനുവരി 7 ന് അസീസിയ നെസ്റ്റോ ഓഡിറ്ററിയത്തിൽ നടക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ ഇശൽ സന്ധ്യയും അരങ്ങേറും. റിയാദിന്റെയും കെഎംസിസിയുടെയും ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന സോവനീറിന്റെ പ്രകാശനവും സമ്മേളനത്തിൽ നടക്കും.  സി. പി. മുസ്തഫ, ജലീൽ തിരൂർ, യു. പി. മുസ്തഫ, ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img