റിയാദ് : കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതൃസംഗമവും ഗ്രേയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ പദ്ധതി വിശദീകരണവും സംഘടിപ്പിച്ചു. ബത്ഹ ക്ളാസിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രേയ്‌സ് ജനറല്‍ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും എഴുത്തുകാരനുമായ പി. എ.റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രെയ്‌സിന്റെ വിവിധ പദ്ധതികളെ കുറിച്ച് ഗ്രേയ്‌സ് സെക്രട്ടറി ഡോ. മുജീബ് റഹ്‌മാന്‍ വിശദീകരിച്ചു. ഇ.സാദിഖലി പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് പുറമെ വിവിധ ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.
സെക്രട്ടറി സിദ്ദീഖ് കോങ്ങാട് സ്വാഗതവും ട്രഷറര്‍ യു .പി.മുസ്തഫ നന്ദിയും പറഞ്ഞു.