നാസിർ കാരന്തൂർ
റിയാദ് : റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ അൽറയിനിൽ ഇന്നലെ( വെള്ളി) ഉച്ചക്കുണ്ടായ വാഹനാപകടത്തിൽ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. കോഴിക്കോട് ബേപ്പൂർ വട്ടക്കിണർ സ്വദേശി പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ (44), ഭാര്യ: ശബ്‌ന (36), മക്കൾ ലൈബ (7), സഹ (5), ലുത് ഫി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കൊറോള കാറിന് പിറകിൽ സൗദി പൗരൻ ഓടിച്ച വാഹനം ഇടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.
ജിസാനിലെ പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ ജുബൈലില്‍ നിന്ന് കുടുംബ സമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ജാബിര്‍.കെ എം സി സി നേതാക്കൾ ഹാരിസ് കല്ലായി, സിദ്ദീഖ് തുവ്വൂര്‍, ഷൗക്കത്ത് അല്‍റൈന്‍ എന്നിവര്‍ സഹായവുമായി രംഗത്തുണ്ട്.