Thursday, June 19, 2025

റിഫ മെഹ്്്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും

Must Read

കോഴിക്കോട്: ദുബൈയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ യൂട്യൂബര്‍ റിഫ മെഹ്്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ അഷ്റഫ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷ ആര്‍.ടി.ഒ അംഗീകരിച്ചു. ഫോറന്‍സിക് വിഭാഗത്തിന്റെ സൗകര്യം കണക്കിലെടുത്ത് അടുത്തദിവസം തന്നെ പോസ്റ്റ്മോര്‍ട്ടം നടക്കും. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. റിഫയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദുബൈയില്‍ മരിച്ച റിഫയുടെ മൃതദേഹം അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നാണ് മെഹ്്നാസ് പറഞ്ഞിരുന്നത്. ഇത് കളവാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണോദ്യോഗസ്ഥന്മാര്‍ തീരുമാനിച്ചത്.
മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ളാറ്റില്‍ റിഫയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ റിഫ മരിച്ചുകിടക്കുന്നതായി കണ്ടു എന്നാണ് ഭര്‍ത്താവ് മെഹ്്നാസ് പറഞ്ഞിരുന്നത്. ജനുവരി അവസാനമാണ് റിഫ ദുബൈയില്‍ എത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img