കോഴിക്കോട്: ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പതാക ഉയര്‍ത്തും. ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ രാവിലെ 9 മണിക്ക് അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറും.
ഇത്തവണ പോലീസ് ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളുടെ റിഹേഴ്സല്‍ വിക്രം മൈതാനിയില്‍ ആരംഭിച്ചു. ജനുവരി 24 ന് അന്തിമ റിഹേഴ്സല്‍ നടക്കും.