
വടകര: റവന്യൂജില്ലാ കലോത്സവത്തില്‍ സിറ്റി ഉപജില്ല കിരീടം ചൂടി. 863 പോയന്റുമായാണ് സിറ്റി ഒന്നാമതെത്തിയത്. വര്‍ഷങ്ങളായി സിറ്റി ഉപജില്ലയുടെ ആധിപത്യം തകര്‍ക്കാന്‍ ഇത്തവണയും ആര്‍ക്കുമായില്ല. രണ്ടാംസ്ഥാനം കൊയിലാണ്ടി ഉപജില്ലക്ക് ലഭിച്ചു. 805 പോയന്റ്. 755 പോയന്റ് നേടിയ ചേവായൂര്‍ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ പാറോപ്പടി സില്‍വര്‍ ഹില്‍സ് ആണ് ഒന്നാം സ്ഥാനത്ത്. 329 പോയന്റ്. കഴിഞ്ഞ 14 വര്‍ഷമായി സില്‍വര്‍ഹില്‍സിന്റെ മുന്നേറ്റം തുടരുകയാണ്. 317 പോയന്റുമായി മേമുണ്ട ഹയര്‍ സെക്കന്ററി രണ്ടാം സ്ഥാനം നേടി. 229 പോയന്റുമായി സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ആണ് മൂന്നാം സ്ഥാനത്ത്.