വടകര:കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. വടകര സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാര ജേതാവ് പ്രൊഫ കടത്തനാട് നാരായണന് ഉദ്ഘാടനം ചെയ്തു. പ്രചാരണ മാധ്യമ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രേമകുമാരി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെപി അനില്‍കുമാര്‍, വടയക്കണ്ടി നാരായണന് സംസാരിച്ചു. ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് എംപി വിശ്വനാഥന്, രാജീവന് പറമ്പത്ത്, കെ കെ അനില്‍, പ്രദീപ് ചോമ്പാല, ആര് രൂപേഷ്,വിപി പ്രമോദ്,മനോജ് മുതുവന, വിവി രഗീഷ്, ബിജുല്‍ അയാടത്തില്‍, പികെ ഷിജിത്ത് , പികെ സുനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂളിലെ താഴത്തെ നിലയില്‍ രണ്ട് മുറികളാണ് മാധ്യമ-പ്രചാരണ കമ്മിറ്റിക്കായി സജ്ജീകരിച്ചിട്ടുള്ളത്. പ്രിന്റ് – ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ചാനലുകള്‍ക്ക് തല്‍സമയ സംപ്രേഷണം നടത്താനുള്ള സൗകര്യവുമുണ്ട്.