Thursday, June 19, 2025

റയില്‍പാളത്തില്‍ പരുക്കേറ്റ് കിടന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Must Read

കാസര്‍കോട്:റെയില്‍ പാളത്തിനരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് സബ് എഡിറ്റര്‍ കെ രജിത് (രജിത് റാം, 42) ആണ് മരിച്ചത്. നീലേശ്വരം കുഞ്ഞാലില്‍കീഴിലെ അധ്യാപകരായ കെ കുഞ്ഞിരാമന്‍ – വി.വി രമ ദമ്പതികളുടെ മകനാണ്.
വീട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ രജിതിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ മേല്‍പ്പാലത്തിനരികിലാണ് പരിക്കേറ്റ നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തിയത്.ഉടന്‍ സമീപവാസികള്‍ സഹകരണ ആശുപ്രതിയിലും മംഗളൂറിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2016 മുതല്‍ കണ്ണൂര്‍ യൂനിറ്റില്‍ സബ് എഡിറ്ററാണ്.. നേരത്തെ കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിരുന്നു.
ഭാര്യ: സന്ധ്യ (ഫാര്‍മസിസ്റ്റ്, ജില്ലാ ആയുര്‍വേദ ആശുപത്രി, കാഞ്ഞങ്ങാട്).

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img