കാസർകോട് :റബർ വെട്ടുന്നതിനിടയിൽ കത്തി ശരീരത്തിൽ തുളഞ്ഞുകയറി കർഷകന് ദാരുണ അന്ത്യം. മുന്നാട് കൊല്ലംപണയിലെ കെ എം ജോസഫ് എന്ന അപ്പച്ചൻ (68) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം . സ്വന്തം തോട്ടത്തിൽ ടാപ്പിങിനിടെ വീണ അപ്പച്ചൻ്റെ ശരീരത്തിൽ കത്തി കയറുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ഭാര്യ: എൽസി, മക്കൾ:ഷിജോ ജോസഫ്, സോണിയ.