ദുബായ്: ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം മത കാര്യ വിഭാഗത്തിന് കീഴിലായി വര്‍ഷം തോറും റഹീബ് എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന നബി ദിനാഘോഷം ഈ വര്‍ഷവും വിപുലമായി ഒക്ടോബര്‍ 9ന് ദുബായ് കെഎംസിസി ആസ്ഥാനത്തു വെച്ച് നടക്കും. റബീഹ് 2022 പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചുംകൊണ്ടുള്ള ബ്രൗഷര്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ ദുബായ് കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിലിന് നല്കി പ്രകാശനം നടത്തി.
നബി ദിനാഘോഷ പരിപാടിയില്‍ മദ്ഹ് ഗാനം, ബുര്‍ദാ മജ്ലിസ്, മദ്ഹ് റസൂല്‍ പ്രഭാഷണം നടക്കും.
ദുബായ് കെഎംസിസി സംസഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസാ തൊട്ടി, സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീല്‍, ജില്ലാ ആക്ടിങ് പ്രസിഡന്റ് സി.എച്. നൂറുദ്ദിന്, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്, മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് ഷബീര്‍ കീഴൂര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് അടൂര്‍, ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര, വൈസ് പ്രസിഡന്റ് നിസാര്‍ മാങ്ങാട്, സെക്രട്ടറി ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം മണ്ഡലം മുന്‍ പ്രസിഡന്റ് മുനീര്‍ ബന്ദാട് എന്നിവര്‍ സംബന്ധിച്ചു.