കോഴിക്കോട് : അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി റഫി ഫൗണ്ടേഷന്‍ മെഗാ സംഗീത സായാഹ്നം – റഫിനൈറ്റ് മെഗാ മ്യൂസിക്കല്‍ ഷോ നടത്തുന്നതായി സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 24 ന് വൈകുന്നേരം 6 മണിക്ക് കാലിക്കറ്റ് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ വേദിയിലാണ് സംഗീത നിശ . ഇതോടനുബന്ധിച്ച് നടക്കാവ് ചക്കോരത്ത്കുളം റോട്ടറി യൂത്ത് സെന്റര്‍ ഹാളില്‍ നടന്ന പ്രോഗ്രാം ബ്രോഷര്‍ പ്രകാശന ചടങ്ങ് മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – എ കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ഷോയുടെ ബ്രോഷര്‍ റഫി ഫൗണ്ടേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. മെഹ്‌റൂഫ് രാജ് , പ്രസിഡന്റ് മെഹ്‌റൂഫ് മണലൊടിയ്ക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മുഹമ്മദ് റഫി മ്യുസിയം കമ്മിറ്റി ചെയര്‍മാന്‍ – കെ വി സക്കീര്‍ ഹുസൈന്‍ , റഫി ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ്മാരായ – എന്‍ സി അബ്ദുല്ലക്കോയ , നയന്‍ ജെ ഷാ, ജോയിന്റ് സെക്രട്ടറിമാരായ – ജൂനിയര്‍ റാഫി , ശാന്തകുമാര്‍ , മുന്‍ പ്രസിഡന്റ് ഹാഷിര്‍ അലി, കെ സലാം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി – മുര്‍ഷിദ് അഹമ്മദ് സ്വാഗതവും ട്രഷറര്‍ – കെ മുരളീധരന്‍ ലുമിനസ് നന്ദിയും പറഞ്ഞു.