Friday, June 20, 2025

രൈക്വഋഷി പുരസ്‌കാരം ചെറുവയല്‍ രാമന്

Must Read

കോഴിക്കോട് :ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 12-ാമത് ‘രൈക്വഋഷി’ പുരസ്‌കാരം പരമ്പരാഗത നെല്‍ വിത്ത് സംരക്ഷനും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകനുമായ മാനന്തവാടി സ്വദേശി ചെറുവയല്‍ രാമന്. ബ്രസീലില്‍ നടന്ന ലോക കാര്‍ഷിക സെമിനാറിലുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സെമിനാറുകളില്‍ നെല്‍ വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.

ദീപാവലി ദിനമായ 2022 ഒക്ടോബര്‍ 24ന് വൈകീട്ട് 3ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ് കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.

ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ സ്ഥാപകനും കേരളത്തിലെ രാഷ്ട്രീയസാംസ്‌കാരിക നഭോമണ്ഡലങ്ങളില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണം ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ നടത്തും. ചടങ്ങില്‍ ഗവേഷകനും വണ്ടൂര്‍ ഗവ. വി.എം.സി. സ്‌കൂളിലെ സംസ്‌കൃതാദ്ധ്യാപകനുമായ ഡോ. ജി. സുദേവ് കൃഷ്ണ ശര്‍മ്മനെ ആദരിക്കും.

ഭക്തകവി പൂന്താനം രചിച്ച അപൂര്‍വമായ തമിഴ് മണിപ്രവാളകൃതി കണ്ടെത്തിയതാണ് ഇദ്ദേഹത്തെ ആദരിക്കുന്നതിന് ഇടനല്‍കിയത്.
ഛാന്ദോഗ്യോപനിഷത്തില്‍ പരാമര്‍ശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹര്‍ഷിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രൈക്വഋഷി പുരസ്‌കാരത്തിന് നിഷ്‌കാമ കര്‍മ്മയോഗികളെയും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്.
ഡോ.എം.ലക്ഷ്മീകുമാരി (2007), മഹാകവി അക്കിത്തം (2008), പ്രൊഫ. വാസുദേവന്‍ പോറ്റി (2009), ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (2010), വി. എം.സി.ശങ്കരന്‍ നമ്പൂതിരി (2011), സായിറാം ഭട്ട് (2012), സുമംഗലാ ദേവി (2013), കെ.ബി.ശ്രീദേവി (2014), ഡോ.ധനഞ്ജയ് സഗ്ദേവ് (2015), ഡോ.കെ.കെ.മുഹമ്മദ് (2017), നാട്യാചാര്യന്‍ മനു മാസ്റ്റര്‍ (2019) എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍. കോവിഡ് വ്യാപനം മൂലം 2020, 2021 വര്‍ഷങ്ങളില്‍ അവാര്‍ഡ് ദാനം നടന്നിരുന്നില്ല.

എല്‍.ഗിരീഷ് കുമാര്‍
മുഖ്യരക്ഷാധികാരി
ഇന്ത്യന്‍ റെയ്കി അസോസിയേഷന്‍,

ഡോ. എസ്.അച്യുതന്‍ നായര്‍
രക്ഷാധികാരി

കെ.സതീഷ് കുമാര്‍
വൈസ് പ്രസിഡന്റ്

എം.സുരേഷ് കുമാര്‍
ജനറല്‍ സെക്രട്ടറി, ഫോണ്‍: 9447161609

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img