Thursday, June 19, 2025

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം:നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Must Read

**അറസ്റ്റിലായവരില്‍ എം.പിയുടെ പി.എയും

കല്‍പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്സണല്‍ അസിസ്റ്റന്‍ഡ്‌ രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ്. രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെളളിയാഴ്ച്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി അഞ്ചു പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച് രാവിലെ കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ അഞ്ചുപേരും ഹാജരായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പൊലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരില്‍ ഇയാള്‍ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എംപി ഓഫീസിലേക്ക് എസ്എഫ്ഐക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. അതിനിടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രവും തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് 29 എസ്എഫ്ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്ഐക്കാരുടെ വാദം. ഗാന്ധി ചിത്രം തകര്‍ത്തതില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഓഫീസ് ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അതേസമയം, ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നും തെളിവായി സി.സി.ടി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് ഇടതു നേതാക്കളുടെ ആരോപണം. കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി ടി.വി ഉള്‍പ്പെടെ പരിശോധിക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അത് നിര്‍വഹിക്കാതെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്യായമായി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img