മംഗളൂരു: അന്താരാഷ്ട്ര കബഡി താരം ഏകലവ്യ അവാര്‍ഡ് ജേതാവ് മാണി-ബഡിഗുഡ്ഢെ ഉദയ് ചൗട്ട(43) നിര്യാതനായി.തലച്ചോര്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥനാണ്.
2007ലെ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടിയ കബഡി ടീമില്‍ ഉദയ് അംഗമായിരുന്നു.കര്‍ണാടക സര്‍ക്കാറിന്റെ അഭിമാന അംഗീകാരമായ ഏകലവ്യ അവാര്‍ഡ് നേടിയിട്ടുണ്ട്.നൂറിലേറെ ദേശീയ, മുന്നൂറോളം സംസ്ഥാന കബഡി ടൂര്‍ണമെന്റുകളില്‍ കളിച്ചു.ലോകകപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇറാനെയാണ്(29-19) പരാജയപ്പെടുത്തിയത്.മിന്നിയ പ്രകടനം മുന്‍നിറുത്തി മികച്ച കളിക്കാരനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.2000-2008ഇന്ത്യന്‍ കബഡി ടീം അംഗമായി.2004ല്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മാച്ചില്‍ അഞ്ച് സ്വര്‍ണ മെഡലുകളാണ് ഉദയ് നേടിയത്.
ബണ്ട്വാള്‍ താലൂക്കില്‍ മാണി-ബാഡിഗുഡ്ഢ സ്വദേശിയായ ഉദയ് ദക്ഷിണ കന്നട ജില്ല അമേച്വര്‍ കബഡി അസോസിയേഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന യുവജനങ്ങള്‍ക്ക് പ്രചോദനം നല്കി.എയര്‍ ഇന്ത്യയിലും കെ.പി.ടി.സി.എല്‍ കമ്പനിയിലും ജോലി ചെയ്ത ഉദയ് ബാങ്ക് ഓഫ് ബറോഡ സൂറത്ത്കല്‍ ശാഖയില്‍ ഉദ്യോഗത്തിലിരിക്കെയാണ് അസുഖ ബാധിതനായത്.ഭാര്യയും മകനും മകളുമുണ്ട്.