ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ കോണ്‍ഗ്രസ് ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.
രാജ്യസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തലവേദനയായി മാറുകയാണ് കുതിരക്കച്ചവടവും ക്രോസ് വോട്ടിംഗും. ഇക്കുറി ആദ്യം ഹരിയാനയിലെ എം എല്‍ എമാരാണ് കോണ്‍ഗ്രസ് നേത!ൃത്വത്തിന് തലവേദനായായത്. പിന്നാലെ കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് എം എല്‍ എമാരെ ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിര്‍ന്ന നേതാവ് അജയ് മാക്കന് നല്‍കിയതില്‍ എം എല്‍ എ മാര്‍ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.
ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ ക്രോസ് വോട്ടിംഗില്‍ ഏര്‍പ്പെടുമെന്നും അതുവഴി രാജ്യസഭാ സീറ്റ് ജയിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്നുള്ള ആശങ്ക കോണ്‍ഗ്രസ് പാ!ര്‍ട്ടിയില്‍ വര്‍ധിച്ചു വരിയാകണ്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് എം എല്‍ എമാരെ നാളെയോടെ ഛത്തീസ്ഗഡിലേക്ക് മാറ്റുമെന്നാണ് സൂചന. റായ്പൂരിലെ റിസോര്‍ട്ടിലാകും ഇവരെ പാര്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ജൂണ്‍ 10 ന് തിരഞ്ഞെടിപ്പിനാകും ഇവര്‍ സംസ്ഥാനത്ത് മടങ്ങിയെത്തുക.