Saturday, June 21, 2025

രാജസ്ഥാനില്‍ ഗെലോട്ടിന്റെ വിശ്വസ്തന്‍ മന്ത്രി ശാന്തി ധരിവാളിനെതിരെ നടപടി

Must Read

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സമാന്തര യോഗം ചേര്‍ന്നതിനെതിരെ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് മന്ത്രി ശാന്തി ധരിവാള്‍. ഗലോട്ടിനെതിരെ ഹൈക്കമാന്‍ഡ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ധരിവാള്‍ ഉന്നയിച്ചിരുന്നു.

അതേസമയം, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചു. രാജസ്ഥാനില്‍ നടന്നത് അച്ചടക്കലംഘനമെന്ന് ആവര്‍ത്തിച്ച് എഐസിസി നിയോഗിച്ച നിരീക്ഷകന്‍ അജയ് മാക്കന്‍ രംഗത്തെത്തി. എന്നാല്‍ മാക്കന്‍ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്.

ഇതിനിടെ പ്രശ്ന പരിഹാരത്തിന് കമല്‍നാഥ് ഗലോട്ടുമായും സച്ചിന്‍ പൈലറ്റുമായും സംസാരിക്കും. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം . എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി .

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img