

പെരുമ്പാവൂര്‍ : രണ്ട് ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വെങ്ങോല നെടുംതോട് ചെന്താര വീട്ടില്‍ റംഷാദ് (32), വേങ്ങൂര്‍ നെടുങ്ങപ്ര ഇടശേരി വീട്ടില്‍ റിജോ (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെടുന്തോട് ഭാഗത്ത് നിന്ന് ഇവരെ പിടികൂടിയത്. ഇരു ചക്ര വാഹനത്തിന്റെ പെട്രോള്‍ ടാങ്കിന്റെ മുകളിലെ കവറിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്ന്നാണ് പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ റിന്‍സ്.എം.തോമസ് എ.എസ്.ഐ ദിലീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.