കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
5.51 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന ചെത്തുകടവ് -മെഡിക്കല്‍ കോളേജ് റോഡിന്റെയും 3.22 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പടനിലം-കളരിക്കണ്ടി റോഡിന്റെയും പ്രവൃത്തിയാണ് ഉദ്ഘാടനം ചെയ്തത്. ചെത്തുകടവ് മുതല്‍ കുരിക്കത്തൂര്‍ വരെയുള്ള റോഡ് 2.800 കി. മീ നീളം, 5.50 മീറ്റര്‍ വീതിയിലും പടനിലം മുതല്‍ കളരിക്കണ്ടി വരെയുള്ളത് 1.600 കി.മീ നീളം, 5.50 മീറ്റര്‍ വീതിയിലും ബി.എം ആന്‍ഡ് ആന്‍ഡ് ബി.സി സര്ഫസോടുകൂടി നവീകരിക്കാനാണ് പദ്ധതി.
ചെത്തുകടവ് നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, എം ധനീഷ്ലാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍. ഷിയോലാല്‍, ബ്ലോക്ക് മെമ്പര്‍ ടി.പി മാധവന്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി മെമ്പര്‍മാരായ കെ സുരേഷ്ബാബു, ജിഷ ചോലക്കമണ്ണില്‍, ടി ശിവാനന്ദന്, സജിത ഷാജി, ലീന വാസുദേവന്‍,മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന് അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.