Monday, June 23, 2025

രണ്ടരക്കോടിയുടെ കുടിശ്ശിക, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി കെ എസ് ഇ ബി

Must Read

തിരുവനന്തപുരം : ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി കെ എസ് ഇ ബി. രണ്ടരക്കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനാലാണ് ബോര്‍ഡ് സ്റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം ഇരുപത്തിയെട്ടിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം. മത്സരത്തിന് സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കാന്‍ സിറ്റി പൊലിസ് കമ്മീഷണര്‍ യോഗം വിളിച്ച ദിവസമാണ് കെ എസ് ഇ ബി ഫ്യൂസൂരിയത്.

കെ എസ് ഇ ബി ഫ്യൂസൂരിയത് നിരാശാജനകമെന്ന് കെ സി എ പ്രതികരിച്ചു. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതലയുള്ള കമ്പനി സാന്പത്തിക പ്രതിസന്ധിയിലാണ്. ഇവര്‍ക്കാണ് ബില്‍ അടയ്ക്കേണ്ട ചുമതല. സ്റ്റേഡിയത്തിലേക്കുള്ള വെള്ളത്തിന്റെ വിതരണം കുടിശ്ശിക അടച്ചില്ലെങ്കില്‍ നിര്‍ത്തി വയ്ക്കുമെന്ന് വാട്ടര്‍ അതോറിട്ടി അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img