ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക്
ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ആന്‍ഡ് . പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിനു ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയെ ദുബായ് ഹെല്‍ത്ത് അതോറിറ്റി പ്രശംസാ പത്രം നല്‍കി ആദരിച്ചു.
ദുബായ് ബ്ലഡ് ഡോനെഷന്‍ സെന്ററില്‍ നടന്ന
ചടങ്ങില്‍ ബ്ലഡ് ഡോനെഷന്‍ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ സിജി ജോര്‍ജ് മുഹമ്മദ് സല്‍മാന്‍ ഇബ്രാഹിമിന് പ്രശംസാ പത്രം കൈമാറി.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ,ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്ങല്‍ .ജില്ലാ സെക്രട്ടറി കെ പി അബ്ബാസ് കളനാട് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡിനേഷന്‍ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.