Thursday, June 19, 2025

യൂറോപ്പില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം

Must Read

ഡോ. ബി ഇക്ബാല്‍.

ജര്‍മ്മനി, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും കൊവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അഡ് മിഷനും മരണനിരക്കും അതിന്നാനുപാതികമായി വര്‍ധിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.
കൊവിഡ് തരംഗം കണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിനേഷനെടുക്കുന്നതില്‍ കണ്ടുവരുന്ന  താല്‍പര്യക്കുറവ്  രോഗവ്യാപനം വര്‍ധിച്ചതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.  പല വികസിതരാജ്യങ്ങളിലും വാക്‌സിന്‍ വിരുദ്ധരുടെ (Anti Vaxxers) വാക്‌സിനെതിരായ പ്രചാരണവും ശക്തമാണ്.

മിക്ക രാജ്യങ്ങളും 60% വാക്‌സിനേഷന്‍ മാത്രമാണ് കൈവരിച്ചിട്ടുള്ളത്. ജര്‍മ്മനിയില്‍ ഇതു വരെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തിട്ടുള്ളത്. ഡല്‍റ്റ വൈറസിനെ നേരിട്രാന്‍ 80% എങ്കിലും രണ്ട് ഡോസ് വാക്‌സിനേഷനും നടക്കേണ്ടതുണ്ട്.   ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതില്‍ കാട്ടുന്ന അലംഭാവവും രോഗവര്‍ധനക്കുള്ള പ്രധാനകാരണമാണ്. യൂറോപ്പില്‍ നേരത്തെ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നതിനാല്‍ ഇവരില്‍ വാക്‌സിനേഷനിലൂടെ ലഭിച്ച രോഗപ്രതിരോധം ശേഷി കുറഞ്ഞ് തുടങ്ങി കാണാന്‍ സാധ്യതയുണ്ട്. ഒന്നാം ഡോസ് വാക്‌സിനെടുത്തവര്‍ നിശ്ചിതസമയത്ത് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണിത് സൂചിപ്പിക്കുന്നത്.   രോഗവ്യാപനം കുറഞ്ഞതോടെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വിഭാഗം കാട്ടുന്ന അലംഭാവവും കൊവിഡ് തരംഗത്തിന് കാരണമാവുന്നുണ്ട്.

അതേയവസരത്തില്‍ വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ നടക്കുകയും 80% ത്തോളം പേര്‍ വാക്‌സിനെടുക്കുകയും ചെയ്തിട്ടുള്ള സ്‌പെയിന്‍, പോര്‍ട്ടുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് കെട്ടടങ്ങിയിട്ടുണ്ട്.
യൂറോപ്പിലെ അനുഭവത്തില്‍ നിന്നും കേരളത്തിന് പലതും പഠിക്കാനുണ്ട്.  കേരളത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.4% പേര്‍ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 58.48 % പേര്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
രണ്ടാം ഡോസ് വാക്‌സിനേഷനെടുക്കുന്നതില്‍ പലരിലും താല്‍പര്യക്കുറവുള്ളതായും കാണുന്നു.കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കുന്നതിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍കൊണ്ട് വാക്‌സിനേഷന്‍ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കേണ്ടതാണ്, രോഗം കുറഞ്ഞ് തുടങ്ങിയെങ്കിലും കൊവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍  തുടര്‍ന്നും ശ്രദ്ധിക്കുകയും വേണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img