കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടി ഓഫീസുകളില്‍ ആരംഭിക്കുന്ന പൊതുജനസഹായ കേന്ദ്രം ജനസഹായി പദ്ധതി ജൂലൈ രണ്ടാം വാരത്തില്‍ തുടക്കമാവും. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട അമ്പത് ഓഫീസുകളിലാണ് ഒന്നാം ഘട്ടത്തില്‍ ജനസഹായി നടപ്പാക്കുന്നത്.
ആദ്യഘട്ടം ഏറ്റെടുത്ത കേന്ദ്രങ്ങളിലെ റിസോഴ്സ്പേഴ്സണ്‍മാര്‍ക്കുള്ള ശില്പശാല കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ നടത്തി. ശില്പശാല യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജനസഹായി കോര്‍ഡിനേറ്ററുമായ ഗഫൂര്‍ കോല്‍കളത്തില്‍ ആമുഖ ഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, പി.കെ ശറഫുദ്ധീന്‍, ഹാരിസ് പ്രസംഗിച്ചു. സ്പെയിന് ഡയറക്ടര്‍ ഷുഹൈബ് ശില്പശാലക്ക് നേതൃത്വം നല്കി.