Wednesday, June 18, 2025

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയം: പിന്നാലെ വിദ്യാര്‍ഥിയുടെ അപകടമരണം

Must Read

മങ്കട (മലപ്പുറം): ഇന്നലെ നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് നസ്‌റ കോളജ് വിദ്യാര്‍ഥിയും തടത്തില്‍വളവ് കിണറ്റിങ്ങത്തൊടി ഹംസയുടെ മകനുമായ ഹസീബ് ആണ് മരിച്ചത്.
ഇന്നലെ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് തിരൂര്‍ക്കാട് വച്ചായിരുന്നു അപകടം. തലയ്ക്ക് പരുക്കേറ്റ ഹസീബിനെ ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ് പാനലില്‍ മത്സരിച്ചാണ് ഹസീബ് വിജയിച്ചത്. കോളജിലെ ബിഎ ഇംഗ്ലിഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. വൈറ്റ് ഗാര്‍ഡ് അംഗവുമാണ്. മാതാവ്: ഹബീബ. സഹോദരങ്ങള്‍: ഹാഷിം, അര്‍ഷിദ

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img