Thursday, June 19, 2025

യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കി പ്രയോഗിച്ചു

Must Read

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് ഭേദിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പത്ത് മിനുട്ട് നേരം സംഘര്‍ഷാവസ്ഥയുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ ദേശീയപാതയിലേക്ക് മാറ്റി ഗതാഗതം സ്തംഭിപ്പിച്ചു. മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് അവരെ പിന്തിരിപ്പിച്ചത്.

മാര്‍ച്ച് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.കെ.ജി സെന്ററിലെ ബോംബാക്രമണം സി.പി.എം ആവിഷ്‌കരിച്ച നാടകം മാത്രമാണെന്ന് ഡോ. മുനീര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെപ്പറ്റി പ്രതിപക്ഷം നിര്‍ദേശിക്കുന്ന ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പി്ക്കാന്‍ മുഖ്യമന്ത്രി തയാറാവുമോ എന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷനായി. മുസ്്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.സി അബു, പാറക്കല്‍ അബ്ദുല്ല, ദിനേശ് പെരുമണ്ണ, സി.പി ചെറിയ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img