ഷാര്‍ജ:കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ ജീവിതം ആസ്പദമാക്കി ബഷീര്‍ രണ്ടത്താണി രചിച്ച ‘യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു.മലയാളപുസ്തകശാ
ലകള്‍ ഉള്‍ക്കൊള്ളുന്ന ഏഴാം നമ്പര്‍ ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ജനനിബിഡമായ സദസ്സില്‍ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാമില്‍ നിന്ന് ബീരാന്‍ സാഹിബിന്റെ പുത്രന്‍ യു.എ. നസീര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നവാസ് പൂനൂര്‍ അദ്ധ്യക്ഷത വഹിച്ചു.ദുബൈ പോലീസ് ചീഫ് അബ്ദുല്ല അല്‍ ഫലാസി, എ.പി. ഷംസുദ്ദിന്‍ ബിന്‍ മുഹിയുദ്ദീന്‍, യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.കെ. ഫിറോസ്, ഡോ. അന്‍വര്‍ അമീന്‍,അഡ്വ: ഹാരിസ് ബീരാന്‍,പുത്തൂര്‍ റഹ് മാന്‍, പി.കെ. അന്‍വര്‍ നഹ, ഡോ: സിദ്ദീഖ് അഹമ്മദ്, ഇക്ബാല്‍ മാര്‍ക്കോണി,ഫാരിസ് ഫൈസല്‍,ബക്കര്‍ ഹാജി, മന്‍സൂര്‍ പള്ളൂര്‍,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ഷെരീഫ് സാഗര്‍, എം.എ. സുഹൈല്‍,അഡ്വ.എന്‍.എ.കരീം, കെ.എം.ഷാഫി, ഷെരീഫ് കാരന്തൂര്‍, നാസര്‍ പൊന്നാട് തുടങ്ങിയ എഴുത്തുകാര്‍ സാന്നിധ്യം കൊണ്ട് ധന്യമാക്കി.
കെ.എം.സി.സി. നേതാക്കളായ മുസ്തഫ മുട്ടുങ്ങല്‍ , കബീര്‍ ചാന്നാങ്കര, ഹംസ ഹാജി മാട്ടുമ്മല്‍, സി.വി.കുഞ്ഞു മാറാക്കര , ലത്തീഫ് തെക്കഞ്ചേരി, പി.ടി.അഷ്‌റഫ്, സൈഫുദ്ദിന്‍ ബാപ്പു, ഹക്കീം കരുവാടി, ടി.എം.ബഷീര്‍ കാടാമ്പുഴ, പി.കെ, കരിം, അബു കൂരിയാട്, അബൂബക്കര്‍ പൊന്മള, മുസ്തഫ പുളിക്കല്‍ , മുജീബ് കോട്ടക്കല്‍ , ഷെരീഫ് പി.വി കരേക്കാട് , അന്‍സാര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ കെ. എം.സി.സി. ക്കു വേണ്ടി പുസ്തകങ്ങള്‍ ഏറ്റു വാങ്ങി.
ഗള്‍ഫ് മേഖലയിലെയും നാട്ടിലെയും നിരവധി സാമൂഹിക, സാംസ്‌കാരിക നേതാക്കളും ഒട്ടനവധി ബിസിനസ്സ് പ്രമുഖരും ബീരാന്‍ സാഹിബിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു.