ഷാര്‍ജ:കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്ത് താരശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രി യു.എ.ബീരാന്റെ ജീവിതം പറയുന്ന ‘യു.എ.ബീരാന്‍ , സര്‍ഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ‘ എന്ന പുസ്തകം ഈ മാസം 11ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍, പരിഭാഷകന്‍, പഞ്ചായത്ത് പ്രസിഡണ്ട് മുതല്‍ മന്ത്രി പദം വരെ അലങ്കരിച്ച ജനപ്രതിനിധി, രാഷ്ട്രീയ നായകന്‍, തൊഴിലാളി നേതാവ് തുടങ്ങി ബീരാന്‍ വ്യാപരിച്ച വിഭിന്ന മണ്ഡലങ്ങള്‍ സ്പര്‍ശിക്കുന്ന പുസ്തകം അദ്ദേഹത്തിന്റെ
ജീവിത യാത്രയിലെ അറിയപ്പെടാത്ത നാഴികക്കല്ലുകള്‍ തേടിയുളെളാരു സഞ്ചാരം കൂടിയാണ്.
പത്മശ്രീ ഡോ.പി.കെ.വാരിയരുടെ മുഖക്കുറിപ്പും ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി.യുടെ അവതാരികയും ഉള്‍ക്കൊ ള്ളുന്ന പുസ്തകം പി.വി. അബ്ദുല്‍ വഹാബ് എം.പിയാണ് പ്രകാശനം നിര്‍വ്വഹിക്കുക.ആദ്യ കോപ്പി മകന്‍ യു.എ നസീറിന് കൈമാറിയാവും പ്രകാശനം. ബഷീര്‍ രണ്ടത്താണിയാണ് ഗ്രന്ഥകര്‍ത്താവ്.