അബൂദബിയിലെ പുതിയ ഓഫിസ് സിനിമാതാരം സുനില്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു
ദുബൈ: യു.എ.ഇയിലും ഇന്ത്യയിലുമായി താമസ, വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 50000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഭൂമി ഒരുക്കിയതായി യു.എ.ഇ ആസ്ഥാനമായ ബിസിസി ഇന്റര്‍നാഷണല്‍ സ്ഥാപക ചെയര്മാന് അംജദ് സിത്താര വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മാണ മേഖലയില്‍ വിറ്റു വരവ് അഞ്ച് വര്‍ഷം കൊണ്ട്
ഇരട്ടിയാക്കുകയാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ് രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ അബൂദബിയില്‍ ഓഫിസ് തുറന്നു.
ഇതിനു പുറമെ ദുബൈ ഹില്‍സ്, അല്‍ ഫുര്‍ജാന്‍, ശോഭ ഹാര്‍ട് ലാന്‍ഡ്, പേള്‍ ജുമൈറ, അജ്മാന് ഹീലിയോ എന്നിവടങ്ങളില്‍
നിര്‍മാണ പദ്ധതികളിലേക്കു മാനവശേഷി വിതരണവുമുണ്ട്.
ഖത്തര്‍, സൗദി അറേബ്യ എന്നിവടങ്ങളില്‍
വേറെ നിക്ഷേപങ്ങളുമുണ്ട്. കണ്ണൂരില്‍ വിമാനത്താവളത്തിന് സമീപം ഹോട്ടല്‍
നിര്‍മിക്കാന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങളായി.2012 ല്‍ തുടങ്ങിയ സ്ഥാപനത്തിന് ഐ എസ് ഒ 9001 സര്ട്ടിഫിക്കേഷന് ഉണ്ടെന്നും
അംജദ് സിത്താര വ്യക്തമാക്കി.
സി ഇ ഒ മര്‍ജാന അംജദ്, സെയില്‍സ് മാനേജര്‍ രഞ്ജു, അസി. ജനറല്‍ മാനേജര്‍ അമീര്‍ അയൂബ്,
അഡ്മിന് മാനേജര്‍ ജിനീഷ് ടോം എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.