ദുബായ്: യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സീസണ്‍ 2 സ്നേഹ സംഗമവും ഫുട്ബോള്‍ പ്രീമിയര്‍ ലീഗും ഈ വരുന്ന ഒക്ടോബര്‍ 22 ന്ന് ശനിയാഴ്ച രാത്രി ദുബായ് ഖിസൈസ് അല്‍ ബുസ്താന്‍ ഗ്രൗണ്ടില്‍ വെച്ചു നടക്കും. സ്നേഹ സംഗമത്തിന്റെ ഉത്ഘാടനം ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി നിര്‍വഹിക്കും. പ്രീമിയര്‍ ലീഗ് കിക്കോഫ് ദുബായ് കാസറഗോഡ് ജില്ലാ കെ എം സി സി സെക്രെട്ടറി സലാം കന്യപ്പാടി നിര്‍വഹിക്കും.
ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയൂബ് ഉറുമിയടക്കം സാമൂഹ്യ സാംസ്‌കാരിക കലാ കായിക വിദ്യാഭ്യാസ മേഖലകളില്‍ പ്രശസ്തരായ ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, ഇബ്രാഹിം ബേരികെ, ഹൈദര്‍ കുദുപ്പംകുഴി ബദിയടുക്ക, അഫ്സല്‍ മെട്ടമ്മല്‍, ഫൈസല്‍ പട്ടേല്‍ തളങ്കര, മുഹമ്മദ് പറക്കാട്ട്, തല്‍ഹത്ത് ടിഫാ, ജലാല്‍ തായല്‍, എം എച് അബ്ദുള്‍റഹ്‌മാന്‍ ഉറുമി, അഹമ്മദലി മോയിസ് പ്രോപ്പര്‍ട്ടീസ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഫാല്‍ക്കണ്‍ എഫ് സി, ബ്ലൂ ഡ്രാഗണ്‍ എം എസ് ടി, എ കെ ഷൂട്ടേഴ്‌സ്, അവഞ്ചേഴ്‌സ് എഫ് സി, സ്‌പെക്ടര്‍ എഫ് സി എന്നീ ടീമുകള്‍ പങ്കെടുക്കുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍ നിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നു സംഘാടക സമിതി അറിയിച്ചു.